സിനിമാ രംഗത്ത് പല നടിമാരും നേരിടുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണമെത്തിയത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിുന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് ശ്രുതി സംസാരിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതി പറയുന്നു. ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ അത് സിനിമാ മേഖലയിലാണ് കൂടുതലെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഞാന്‍ സിനിമാ രംഗത്തുനിന്നും വളര്‍ന്നുവന്ന ആളാണ്, ശ്രുതി ഹാസന്‍ പറയുന്നു.













