സി. ​ദി​വാ​ക​ര​നെ പാ​ര്‍​ട്ടി ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി


കൊല്ലം: മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരനെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ദിവാകരനെ ഒഴിവാക്കിയത്. ദിവാകരനു പുറമേ സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ കേരളത്തില്‍നിന്ന് പുതിയതായി അഞ്ചുപേരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, കെ.പി. രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.




Sharing is Caring