ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുക. അല്ലാത്ത പക്ഷം അത് തുല്യതാവകാശ ലംഘനമാണെന്ന് അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവരാണ് ഹരജിയില്‍ പരാതിപ്പെട്ടത്. ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിലെ റോഹന്‍മാത്യു സമര്‍പ്പിച്ച ഹരജിയും പരിഗണനക്ക് എടുത്തേക്കാം. പത്താം ക്ലാസ് പരീക്ഷ ഇനി നടത്തില്ലെന്ന തീരുമാനമായിരിക്കും സി.ബി.എസ്.ഇ കോടതിയെ അറിയിക്കുക.












