സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി കോടതിയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ബിജെപി പണവും സ്വാധീനവും ഉപയോഗപ്പെടുത്തി നിയമത്തെ തടയാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദിയൂരപ്പയെ വിളിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസ്സിന്റെ നിലപാടിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോടതിയെ വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring