സമവായത്തിലെത്താത്തതിനാല്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമല്ലെന്ന് നിയമന കമ്മീഷന്‍


ന്യൂഡല്‍ഹി: സമവായത്തിലെത്താത്തതിനാല്‍ ഈ ഘട്ടത്തില്‍ ഏകീകൃത സിവില്‍കോഡ് അനിവാര്യമല്ലെന്ന് നിയമന കമ്മീഷന്‍. എല്ലാ സമുദായങ്ങളിലും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ തടയണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. സമവായമാകാത്തതിനാല്‍ തല്‍ക്കാലം കുടുംബനിയമത്തിലെ ഏകീകരണം മാത്രം മതി എന്ന നിലപാടിലാണ് നിയമന കമ്മീഷന്‍.


ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത് ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ്. 2016 ജൂണ്‍ 17നാണ് ഈ സമിതിയെ കുടുംബ നിയമങ്ങളിലെ പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിച്ചത്.




Sharing is Caring