ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍ തേടി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഡല്‍ഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഡിസംബറില്‍ തെലങ്കാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായാണ് നായിഡു ഡല്‍ഹിയിലെത്തിയതെന്നാണ് സൂചന.













