സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത.കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




Sharing is Caring