തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ആലപ്പുഴയും പത്തനംതിട്ടയും പുറത്ത്. ഇന്ന് വൈകിട്ട് ഗ്രൂപ്പ് ബിയില്‍ നടന്ന രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് ഇരു ടീമുകളുടെയും സെമി പ്രതീക്ഷ അവസാനിച്ചത്. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ആലപ്പുഴയെ തോല്‍പ്പിച്ചത്. മുഹമ്മദ് അംജാദ്, അഹമ്മദ് സ്വാബിഹ്, ജ്യോതിശ്, അക്ഷയ് മണി, അതുല്‍ ഗണേഷ് എന്നിവരാണ് കാസര്‍ഗോഡിനായി ഇന്ന് സ്കോര്‍ ചെയ്തത്. ഇന്നലെ വയനാടിനോടും ആലപ്പുഴ തോറ്റിരുന്നു.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വയനാടിനോടാണ് പത്തനംതിട്ട ഇന്ന് തോറ്റത്. വയനാടിനായി മുഹമ്മദ് സഫ്വാന്‍ ഇരട്ട ഗോളുകള്‍ നേടി. ഗോള്‍ഡിനാണ് മറ്റൊരു സ്കോറര്‍. ഇന്ന് വൈകിട്ട് നടക്കുന്ന കാസര്‍ഗോഡും വയനാടും തമ്മിലുള്ള പോരാട്ടം ആകും ആര് ബി ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ എത്തുമെന്ന് തീരുമാനിക്കുക.














