ഷോ​ള​യാ​റി​ല്‍ കു​ടു​ങ്ങി​യ മൂ​ന്ന് കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷ​പ്പെ​ടു​ത്തി


തൃ​ശൂ​ര്‍: ഷോ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ മൂ​ന്ന് കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​നി​യും സ്ഥ​ല​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.


ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ നാ​വി​ക​സേ​ന ശ്ര​മി​ച്ചെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ ത​ട​സ്സ​മാ​യി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ​ത്.




Sharing is Caring