ഷോപ്പിയാന്‍: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തര കാഷ്മീരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മറ്റൊരു സംഭവത്തില്‍, ഷോപ്പിയാനില്‍ സൈന്യത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ ഒരു സൈനികനു പരിക്കേറ്റു.
കുപ്വാര മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈനിക വക്താവ് അറിയിച്ചു. ഷോപ്പിയാനില്‍ സൈനിക വാഹനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞതിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. മേഖല വളഞ്ഞ് സൈന്യം തെരച്ചില്‍ നടത്തുകയാണ്.














