ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസ് പ്രതി മനോജെന്ന് കെ സുധാകരന്‍


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന്‍.മുറിവുകളുടെ സ്വഭാവം ഈ കാര്യം വ്യക്തമാക്കുന്നുണ്ടെന്നും, മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആകാശ് കൊലപാതക സംഘത്തില്‍ ഉണ്ടെങ്കില്‍ അത് പി ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഷുഹൈബിന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് നിരാഹരസമരത്തിലാണ് കെ സുധാകരന്‍. നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.




Sharing is Caring