ഷിംലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12പേര്‍ മരിച്ചു; മരിച്ചതില്‍ നാലു സ്ത്രീകളെന്ന് പൊലീസ്; രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു


ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഒരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.




Sharing is Caring