തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി വീണ്ടും കെ. മുരളീധരന്. തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയത്തിനു കാരണമെന്നും മുരളീധരന് പറഞ്ഞു.
ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത കോണ്‍ഗ്രസ് നേതാവ് എ. ചാള്‍സ് മൂന്ന് തവണ ഇവിടെനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
മോദി അനുകൂല പരാമര്‍ശം നടത്തിയ തരൂരിനെതിരേ വിമര്‍ശനവുമായി നേരത്തേയും മുരളീധരന് രംഗത്തെത്തിയിരുന്നു. തരൂര്‍ ഇനിയും മോദി സ്തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്കരിക്കേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞിരുന്നു.














