ശ​ബ​രി​മ​ല​യി​ല്‍ നാ​ദ​വി​സ്മ​യം തീ​ര്‍​ത്ത് ശി​വ​മ​ണി


പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ നാ​ദ​വി​സ്മ​യം തീ​ര്‍​ത്ത് ശി​വ​മ​ണി. നി​രോ​ധ​നാ​ജ്ഞ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പ​ന്ത​ലി​ല്‍ സം​ഗീ​താ​ര്‍​ച്ച​ന ന​ട​ത്തു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ല്‍ മ​രാ​മ​ത്ത് കോം​പ്ല​ക്സി​ലെ വി​രി​വെ​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണു ശി​വ​മ​ണി​ നാ​ദ​വി​സ്മ​യം തീ​ര്‍​ത്ത​ത്.


എ​ല്ലാ വ​ര്‍​ഷ​വും ന​ട​പ്പ​ന്ത​ലി​ല്‍ ശി​വ​മ​ണി സം​ഗീ​താ​ര്‍​ച്ച​ന ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കു​റി തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണെ​ന്നു പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് മ​രാ​മ​ത്ത് കോം​പ്ല​ക്സി​ലേ​ക്ക് സം​ഗീ​താ​ര്‍​ച്ച​ന മാ​റ്റി​യ​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലാ​യി​രു​ന്നു ശി​വ​മ​ണി ശ​ബ​രീ​ശ​നു മു​ന്‍​പി​ല്‍ സം​ഗീ​​താ​ര്‍​ച്ച അ​ര്‍​പ്പി​ച്ച​ത്.




Sharing is Caring