കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് സുമേഷ്, സന്തോഷ്, ജിതിന് രാജ് എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. പറവൂര്‍ കോടതിയുടേതാണ് നടപടി.
പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ എസ്ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.














