ശുഹൈബ് വധക്കേസ്: അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല


കോഴിക്കോട്: ശുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


സിപിഐഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഷുഹൈബ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ശുഹൈബിന്റെ കൊലപാതകം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നുവെന്ന് ആരോപിക്കുന്നത് അക്രമ സംഭവങ്ങളില്‍ മുഴുകുന്ന സിപിഐഎമ്മിന് ഇത് സാധാരണ സംഭവം മാത്രമായതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതാണോ അതോ എഡിജിപി പറയുന്നതാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. കേസ് അന്വേഷണം നടത്തിക്കൊണ്ടിരുന്ന എസ്പി ശിവ വിക്രം എന്തിനാണ് അവധിയില്‍ പോയതെന്ന്



Sharing is Caring