പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന് ചേരും .
പ്രളയാനന്തര സംസ്ഥാന പുനര്‍ നിര്‍മാണമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. കേന്ദ്ര സഹായം വേഗത്തിലാക്കാനും കൂടുതല്‍ സഹായം ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ സംസ്ഥാനം എം പിമാരോട് ആവശ്യപ്പെടും.

വായ്പാ പരിധിയില്‍ വര്‍ധന, കേന്ദ്രാവിഷ്കൃത പദ്ധതി മാനദണ്ഡങ്ങളില്‍ ഇളവ്, എയിംസ്, റെയില്‍വേ വികസനം എന്നിവയിലും എം പിമാരുടെ ഇടപെടല്‍ നിര്‍ണായകമാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
രാവിലെ പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.













