ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്


അടുത്ത വര്‍ഷത്തെ ശീതകാല ഒളിമ്പിക്‌സില്‍ പങ്കടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് സമിതി റഷ്യക്ക് വിലക്കേര്‍പെടുത്തി. 2014 സോചി ഗെയിമിലെ ഉത്തേജക ഉപയോഗത്തെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കൊറിയയാണ് ഒളിമ്പിക് വേദി.


ഉത്തേജകമരുന്ന ഉപയോഗിക്കാത്ത അത്‌ലറ്റുകള്‍ക്ക് റഷ്യയില്‍ നിന്നുള്ള ഒളിമ്പിക് അത്‌ലറ്റ് എന്നപേരില്‍ മത്സരിക്കാം. എന്നാല്‍ ഓപണിങ് സെറിമണിയിലുള്‍പെടെ റഷ്യന്‍ പതാക പാറുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യില്ല. മാത്രമല്ല റെക്കോര്‍ഡി പുസ്തകത്തില്‍ റഷ്യ മെഡല്‍ നേടിയിട്ടില്ല എന്നു തന്നെയാണ് കാണിക്കുക.


ഉത്തേജക മരുന്ന് ഉപയോഗത്തില്‍ റഷ്യന്‍ സര്‍ക്കാറിനും പങ്കുണ്ടെന്നായിരുന്നു ആരോപണം. വിവാദത്തില്‍ 17 മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് തീരുമാനം.



Sharing is Caring