മുംബൈ: ശിവസേന പ്രദേശിക നേതാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. കുരാര്‍ ഡെപ്യൂട്ടി ശാഖ പ്രമുഖ് സച്ചിന്‍ സാവന്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. വെടിയേറ്റ സച്ചിനെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ഇക്കഴിഞ്ഞ 20ന് താനെയിലെ ഭിവാണ്ടിയില്‍ ശിവസേന പ്രവര്‍ത്തകനേയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു. ഷൈലേഷ് നിംസെ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പകുതി കത്തിയ നിലയിലാണ് കണ്ടെത്തിയത്. ഷാഹ്പൂരിലെ പ്രദേശിക സേന പ്രവര്‍ത്തകനായിരുന്നു നിംസെ.













