തിരുവനന്തപുരം: ശാസ്ത്ര ലോകത്തിന് കേരളം സംഭാവന ചെയ്ത അതുല്യ പ്രതിഭ ഡോ. ഇ.സി.ജി സുദര്‍ശനന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. ഒമ്പത് തവണ സുദര്‍ശനെ നൊബേല്‍ സമ്മാനത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
വേദാന്തത്തെയും ഊര്‍ജ തന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്‌ട് എന്നു വിശേഷിപ്പിച്ചു.

‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട ഈ കണ്ടുപിടിത്തത്തിന് 2005ല്‍ നൊബേല്‍ സമ്മാനത്തിന് സുദര്‍ശന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടു.













