ശാരദ ചിട്ടി തട്ടിപ്പ് ;രാജീവ് കുമാര്‍ കോടതിയില്‍ കീഴടങ്ങി


കൊല്‍ക്കത്ത: സിബിഐക്കു പിടികൊടുക്കാതെ ശാരദ ചിട്ടി തട്ടിപ്പുകേസില്‍ നടന്ന കൊല്‍ക്കത്ത പൊലീസ് മുന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ ആലിപോര്‍ കോടതിയില്‍ കീഴടങ്ങി. അരലക്ഷം രൂപ വീതമുള്ള 2 പേരുടെ ഉറപ്പില്‍ അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു.


ബംഗാള്‍ ക്രിമിനല്‍‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ ജനറലായ രാജീവ് കുമാറിന് നേരത്തേ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സിബിഐ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പിന്നീടു പരിഗണനയിലേക്ക് മാറ്റുകയായിരുന്നു.


നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 2,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു രാജീവ് കുമാര്‍.എന്നാല്‍ നിര്‍ണായക തെളിവുകള്‍ അദ്ദേഹം നശിപ്പിച്ചുവെന്നാണ് സിബിഐ ഇപ്പോള്‍ ആരോപിക്കുന്നത്



Sharing is Caring