ശസ്ത്രക്രിയ: വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഖുശ്ബു


ബാലതാരമായി അരങ്ങേറി മലയാളം,കന്നഡ,തെലുഗ് തുടങ്ങിയ ഭാഷകളില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച്‌ സിനിമാ മേഖലയില്‍ തന്റേതായ സിംഹാസനം കണ്ടെത്തിയ നടിയാണ് ഖുശ്ബു. താരത്തിന്റെ പേരില്‍ അമ്ബലം വരെ പണികഴിപ്പിച്ചിട്ടുണ്ട് തമിഴ്നാട്ടിലെ ആരാധകര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ടെലിവിഷന്‍ അവതാരകയായും തിളങ്ങിയ ഖുശ്ബു തമിഴ്നാട് രാഷ്ട്രീയത്തിലും സജീവമാണ്.


താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഈയിടെ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഖുശ്ബു തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഖുശ്ബു ഈ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു വിട്ടത്.


സുഹൃത്തുക്കളെ ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ ധാരാളമായി കേള്‍ക്കുന്നു. എനിക്കൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതുണ്ട്. അടുത്ത മാസം നാലാം തിയതിയിലേക്കാണ് അത് നിര്‍ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചയോളം വിശ്രമിക്കേണ്ടതായുണ്ട്. എല്ലാവരുടെയും കരുതലിന് നന്ദി- ഖുശ്ബു കുറിച്ചു.
നിരവധി പേരാണ് പൂര്‍വാധികം ആരോഗ്യത്തോടെ തിരിച്ച്‌ വരാന്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്



Sharing is Caring