ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അക്രമസംഭവങ്ങള്‍ സര്‍ക്കാരിന് എതിരെയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.


പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ല. യഥാര്‍ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയുമില്ല. നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുണ്ട്. മുന്‍പ് വെള്ളമൊഴിച്ച് കഴുകിയതിന്റെ വീഡിയോ ഹാജരാക്കി. ഭക്തര്‍ കിടക്കാതിരിക്കാനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്.


നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ ആവില്ല. ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും പ്രശ്‌നമുണ്ടാക്കി. തെളിവായി ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കി. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീംകോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.



Sharing is Caring