ശബരിമല സ്വർണക്കവർച്ചക്കേസില്‍ എൻ വാസുവിനെ കസ്റ്റഡിയില്‍ ലെടുത്ത് ചോദ്യം ചെയ്യാൻ എസ്‌ഐടി


ശബരിമല സ്വർണക്കവർച്ചക്കേസില്‍ റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്‌ഐടി.ഇതിന് വേണ്ടിയുള്ള അപേക്ഷ കൊല്ലം വിജിലൻസ് കോടതിയില്‍ സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ വാസുവിന്റെ മൊഴി അന്വേഷണത്തിന് നിർണായകമാണെന്ന് എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു.


അതേസമയം, ശബരിമലയില്‍ നിന്നു ശേഖരിച്ച സ്വർണപ്പാളികളുടെ സാമ്ബിളുകള്‍ ഫോറൻസിക് പരിശോധനയ്‌ക്കായി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലർച്ചെ സന്നിധാനത്ത് നടന്ന ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി, വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വർണപാളികളും കട്ടിളപാളികളും പരിശോധിച്ച്‌ ആവശ്യമായ സാമ്ബിളുകള്‍ ശേഖരിക്കുകയുണ്ടായി. ശ്രീകോവിലിനെ ചുറ്റിപ്പറ്റിയുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നുമാണ് പ്രധാനമായും പരിശോധനയ്ക്കുള്ള ഭാഗങ്ങള്‍ എടുത്തത്.


സോപാനത്തിലെ പാളികള്‍ പരിശോധനയ്ക്ക് ശേഷം തിരികെ സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്ന ശാസ്ത്രീയ പരിശോധനയില്‍, സ്വർണപ്പാളികളുടെ യഥാർത്ഥതയും കാലപ്പഴക്കവും പരിശോധിച്ചുതീർന്നു. കാലപ്പഴക്ക പരിശോധനയില്‍ ലഭിക്കുന്ന റിപ്പോർട്ട് പാളികള്‍ വ്യാജമാണോ എന്ന സംശയം തെറ്റില്ലാത്ത വിധത്തില്‍ ഉറപ്പാക്കാൻ സഹായകമായിരിക്കും എന്നതാണ് അന്വേഷണം നടത്തുന്നവരുടെ വിലയിരുത്തല്‍.



Sharing is Caring