ശബരിമല നട അടച്ചു


സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ നട അടച്ചിടാന്‍ തന്ത്രിയുടെ തീരുമാനം. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം.


തീരുമാനത്തിനു പിന്നാലെ മേല്‍ശാന്തി ശബരിമല നട അടച്ചു.


ഇന്നു പുലര്‍ച്ചേ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഇവര്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സുരക്ഷയോടെയാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. മഫ്ടിയിലാണ് പൊലീസ് സന്നിധാനത്തേക്ക് യുവതികളെ എത്തിച്ചത്.



Sharing is Caring