ന്യൂഡല്‍ഹി: 2018ലെ അവസാന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. നാളെയാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ 7ന് അവസാനിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെയാണ് നടക്കുക. അതാത് കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കും കോണ്‍ഗ്രസിനും അഗ്നി പരീക്ഷയാണ് ഈ തിരഞ്ഞെടുപ്പ്.












