വൈക്കത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി സിപിഐ


കോട്ടയം വൈക്കത്ത് കർഷകൻ ചെല്ലപ്പൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി സിപിഐ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സിപിഐ വൈക്കം മണ്ഡലം സെക്രട്ടറിയാണ് പരാതി നൽകിയത്. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.ചെല്ലപ്പൻ വന്ന വാഹനത്തിന്റെ താക്കോൽ നഷ്ടമായതും പരിശോധിക്കണമെന്ന് പരാതിയിൽ പറയുന്നു. സിപിഐയുടെ തലയാഴം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ചെല്ലപ്പൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ സിപിഐ ആരോപിച്ചിരുന്നു.


നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസമാണ് ചെല്ലപ്പൻ ആത്മഹത്യ ചെയ്തത്.കെ ചെല്ലപ്പന്റെ സാമ്പത്തിക ബാധ്യത ആത്മഹത്യക്ക് കാരണമായെന്ന് മക്കൾ . 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നുവെന്നും വീടും സ്ഥലവും ജപ്തിയിൽ ആയിരുന്നെന്നും മക്കൾ പറഞ്ഞു. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് പ്രാദേശിക സിപിഐ നേതാക്കൾക്ക് എതിരെ മരിച്ച ചെല്ലപ്പൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ ചെല്ലപ്പൻ പറയുന്നുണ്ടായിരുന്നു.




Sharing is Caring