വെള്ളാപ്പള്ളി നടേശനുമായി പി വി അൻവർ കൂടിക്കാഴ്ച നടത്തും


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പി വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തും. കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഉടൻ എത്തും. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.


സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പിവി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ.ആലപ്പുഴയിൽ അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ ഘടക രൂപീകരണുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കമ്മിറ്റി രൂപീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അൻവർ ആലപ്പുഴയിൽ എത്തുന്നത്.


നേരത്തെ കോഴിക്കോടും മലപ്പുറത്തും പൊതു സമ്മേളനം വിളിച്ച് ചേർത്തായിരുന്നു സർക്കാരിനെ സിപിഐഎമ്മിനെയും വിമർശിച്ചിരുന്നത്. പിന്നീട് കാസർഗോഡും എത്തിയിരുന്നു.



Sharing is Caring