കൊച്ചി: പള്ളിപെരുന്നാളിനിടയിലുണ്ടായ വെടിക്കട്ടപകടത്തില് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റു. മുല്ലപറമ്പന് ഷാജുവിന്റെ മകന് സൈമണ്‍(21) ആണ് മരിച്ചത്. മെല്‍ജോ, പൗലോസ്, സ്റ്റെഫിന് ജോസ്, ജസ്റ്റിന് ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊളള്ളലേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദിക്ഷിണത്തിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. പ്രദക്ഷിണ വഴിയില്‍ പടക്കും കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്നാണ് അപകടമുണ്ടായത്.













