തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത അവരുടെ ജീവിതകാലത്തൊരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇക്കാര്യം സാധൂകരിക്കാന്‍ വീഡിയോ ക്ലിപ്പും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശി അമൃത സമര്‍പ്പിച്ച ഹര്‍ജിയിലാണ് തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയലളിതയുടെ സ്വത്തുവകകള്‍ ലക്ഷ്യംവച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. ജയലളിതയ്ക്കൊപ്പം ഒരു ചിത്രംപോലും എടുക്കാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും എന്തുകൊണ്ടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു.

അമൃതയുടെ ജനനതീയതി 1980 ഓഗസ്റ്റില്‍ ആണെന്ന് കോടതിയില്‍ അവര്‍ ബോധ്യപ്പെടുത്തിയിരുന്നു. 1980 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാദാന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. അമൃതയുടെ ജനനതീയതിക്കു ഏതാനും മാസം മുമ്ബായിരുന്നു ഈ പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുത്ത ജയലളിതയുടെ ദൃശ്യങ്ങളില്‍ അവര്‍ ഗര്‍ഭിണിയായിരിക്കുന്നതിന്റെ ഒരു സൂചനപോലും ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.













