വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; 30കാരന്‍ അറസ്റ്റില്‍


പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയതിന് 30കാരന്‍ അറസ്റ്റിലായി. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ യുവാവ് മുന്‍പ് മോഷണക്കുറ്റങ്ങള്‍ക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring