വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു


ന്യൂഡല്‍ഹി : വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്.മുഖം കാണുന്നില്ല, അതിനാല്‍ ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു.‌ജൂണ്‍ 11 നാണ് സംഭവം നടന്നത്. . യുവാവിന്‍റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലേറ്റിരുന്നു. യുവതിയുടെ കയ്യിലും നിസാരമായ പൊള്ളലേറ്റിലിരുന്നു.ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആരോ ഒരാള്‍ തങ്ങളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. തന്റെ ഹെല്‍മെറ്റ് എടുത്തുമാറ്റാന്‍ കാമുകി ആവശ്യപ്പെട്ടു എന്ന യുവാവിന്റെ മൊഴിയാണ് നിര്‍ണായകമായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.




Sharing is Caring