വില്ലത്തിയായി ഞെട്ടിച്ച് മധുബാല


മണിരത്‌നം ചിത്രം റോജയിലെ ക്യൂട്ട് റൊമാന്റിക് മധുബാലയുടെ ഇപ്പോഴത്തെ വേഷപ്പകര്‍ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പ്രണയവും, കുറുമ്ബും, നിഷ്‌കളങ്കതയും നിറഞ്ഞ് നിന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ റോജയെ അവിസ്മരണീയമാക്കിയത് മധുബാലയാണ്. കെ ബാലചന്ദ്രന്റെ അഴകന്‍ എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ തമിഴിലെ അരങ്ങേറ്റം. എന്നാല്‍ മധുബാലയെ പ്രശസ്തയാക്കിയത് റോജയിലെ നായികാ കഥാപാത്രം ആയിരുന്നു.തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയക്കൊടി പാറിയിച്ച താരമാണ് മധുബാല.


നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. ബോബി സിന്‍ഹ നായകനായി എത്തുന്ന അഗ്‌നിദേവ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഇത്തവണ പക്ഷേ വില്ലത്തിയായിട്ടാണ് എത്തുന്നത്.അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവായാണ് മധുബാല ചിത്രത്തില്‍ എത്തുന്നത്. പൊളിറ്റക്കല്‍ ആക്ഷല്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലറില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മധുബാല കാഴ്ച്ച വെച്ചിരിക്കുന്നത്. രമ്യ നമ്ബീശന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി അഭിനയിച്ചത്.




Sharing is Caring