വിമാനത്താവളത്തില്‍ ലഹരി മരുന്ന് വേട്ട;നെടുമ്ബാശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍


കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കോടിയുടെ ലഹരി മരുന്ന് വേട്ട. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. 820 ഗ്രാം മെത്താസിറ്റമിനുമായി എയര്‍പോര്‍ട്ടിലെത്തിയ ഇവരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു.അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച്‌ നിലയില്‍ കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.


കഴിഞ്ഞദിവസം നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ യുവാവിന്റെ തലയില്‍നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഷാര്‍ജയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് തലമുടിയുടെ ഉള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണമിശ്രിതം കടത്തികൊണ്ടുവന്നതിനിടെ പിടിയിലായത്.ഒന്നേകാല്‍ കിലോ സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.തലയുടെ മധ്യഭാഗത്തെ മുടി വടിച്ചുമാറ്റിയശേഷം അവിടെയാണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. കറുത്ത പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സ്‌പൈക്ക് രൂപത്തിലുള്ള വിഗ്ഗും ധരിച്ചിരുന്നു.


ഇയാളുടെ നീക്കങ്ങളില്‍ സംശയംതോന്നി വിശദമായി ചോദ്യംചെയ്തപ്പോഴാണ് തലമുടിക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ച വിവരം അറിയുന്നത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക് അയച്ചു.



Sharing is Caring