വിപഞ്ചികയുടെ മരണം: കേസെടുക്കാന്‍ ഒരുങ്ങി കേരളാ പൊലീസ്


ഷാര്‍ജയില്‍ ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാന്‍ ഒരുങ്ങി കേരളാ പൊലീസ്. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുക്കുക. ഇന്ന് തന്നെ ശൈലജയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, എംപി, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കി. കോട്ടയം എസ്പി വിപഞ്ചികയുടെ മാതാവില്‍ നിന്ന് വിവരങ്ങള്‍ തേടി.


ഭര്‍ത്താവ് നിതീഷില്‍ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റല്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുമുണ്ട്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.




Sharing is Caring