വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍


വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി.


കണ്ണൂര്‍ തലശ്ശേരി സ്വദേശി അംനാസാണ് (35) മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇസ്രായേലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളില്‍പ്പെട്ട പതിനെട്ടോളം ആളുകളില്‍ നിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്.


2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവല്‍, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഒളിവിലായിരുന്ന അംനാസിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.



Sharing is Caring