ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്.
എന്നാല്‍, വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിട്ടുനല്‍കണമെന്ന കേസില്‍ കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ മല്യ ഇതുവരെ ജാമ്യത്തിലായിരുന്നു.

വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്.
ഇന്ത്യ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവന്‍ തിരിച്ചടക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം വിജയ് മല്യ ട്വീറ്റ് ചെയ്തിരുന്നു.













