തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച നിര്‍ണായക തീരുമാനത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ പൊളിച്ചെഴുത്ത്. എല്‍.ഡി.എഫ് കണ്‍വീനറായി കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. നിലവിലെ കണ്‍വീനറായിരുന്ന വൈക്കം വിശ്വന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനം ഒഴിയണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേതൃമാറ്റം













