വിജയകാന്ത് വീണ്ടും ആശുപത്രിയില്‍


ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം നാളുകളായി ചികിത്സയിലായിരുന്നു. 66 വയസുകാരനായ വിജയകാന്തിനെ ഇന്നലെ ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് വീണ്ടും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഇന്നലെ വൈകുന്നേരം മുതല്‍ വിജയകാന്തിന്റെ ആരോഗ്യാവസ്ഥ ത-പ്തകരമല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച്‌ അഭ്യൂഹങ്ങള്‍ പറഞ്ഞ് പരത്തരുതെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി.


കരള്‍രോഗത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ചെന്നൈയിലെ പോരൂര്‍ രാമചന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

1979ല്‍ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് സിനിമാരംഗത്തെത്തിയത്. ‘ക്യാപ്റ്റന്‍ പ്രഭാകര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം ലഭിച്ചു. മുന്‍ എംഎല്‍എയാണ് ഇദ്ദേഹം.



Sharing is Caring