കൊച്ചി: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലു തന്നെയെന്ന് ഡ്രൈവര്‍ അര്‍ജുന്റെ വെളിപ്പെടുത്തല്‍. തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴി.
കൊല്ലത്ത് വച്ചാണ് വാഹനം ബാലു ഓടിച്ചു തുടങ്ങിയത്. ലക്ഷ്മിയും മകളും മുന്‍വശത്തെ ഇടതു സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്ജുന് പറയുന്നു.

സെപ്തംബര്‍ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപകടത്തില്‍ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.













