ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ച് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക്. ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്കും ആകര്‍ഷകമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായാണ് ഈ പങ്കാളിത്തം. മത്സരാധിഷ്ഠിത പലിശ നിരക്കുകളും സ്ട്രീംലൈന്‍ ചെയ്ത ക്രഡിറ്റ് പ്രോസസിങ്ങും ഉള്ള ഇഷ്ടാനുസൃത സാമ്പത്തിക പാക്കേജുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യും. ഈ പങ്കാളിത്തം വഴി എല്‍.എന്‍ജി (ലിക്യുഫൈഡ് നാച്യുറല്‍ ഗ്യാസ്), ഇലക്ട്രിക് വാഹന നിര ഉള്‍പ്പടെയുള്ള ടാറ്റാ മോട്ടോഴ്സിന്റെ മുഴുവന്‍ വാണിജ്യ വാഹനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കും. ടാറ്റാ മോട്ടോഴ്സും ഇന്ത്യന്‍ ബാങ്കും ഡീലര്‍ ഫിനാന്സിങ്ങിലും തങ്ങളുടെ പങ്കാളിത്തം ഗണ്യമായി വര്‍ധിപ്പിക്കും.
ഡീലര്‍ഷിപ്പുകള്‍ക്കും ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും അനുയോജ്യമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ടാറ്റ മോട്ടോഴ്സുമായി ധാരണാപത്രം ഒപ്പിടുന്നത് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ചൗധരി പറഞ്ഞു. ഞങ്ങളുടെ സാമ്പത്തിക പാക്കേജുകള്‍ മൊത്തത്തിലുള്ള സാമ്പത്തിക കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ ബിസ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉപഭോക്താക്കളെയും ഡീലര്‍മാരെയും സഹായിക്കും. ടാറ്റാ മോട്ടോര്‍സുമായി ചേര്‍ന്ന് അവരുടെ ഉപഭോക്താക്കളുടെ ബിസ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബാങ്കുമായി ഒരു ധാരണാപത്രം ഒപ്പിടുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പങ്കാളിത്തം വഴി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള സാമ്പത്തിക പരിഹാരങ്ങള്‍ നല്കാന് സഹായിക്കുമെന്നും ടാറ്റ മോട്ടോഴ്സ് ട്രക്ക്സ്, വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു. ക്രെഡിറ്റ് ആക്സസ് സുഗമമാക്കുന്നതിലൂടെയും തടസ്സങ്ങളില്ലാത്ത ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെയും ഞങ്ങളുടെ ഡീലര്‍ നെറ്റ്വര്‍ക്കിനായുള്ള സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കിക്കൊണ്ട് അവരുടെ ബിസിനസ്സ് സ്കെയില്‍ ചെയ്യാന്‍ അവരെ സഹായിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













