വാജ്‌പേയിയുടെ മരണം പോലും ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു: കരുണ ശുക്ല


ന്യൂഡല്‍ഹി: എ ബി വാജ്‌പേയിയുടെ മരണം പോലും ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് വാജ്‌പേയിയുടെ സഹോദര പുത്രി കരുണ ശുക്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് കരുണ ശുക്ലയാണ്. ജനം മാറ്റം കൊതിക്കുന്നുവെന്നും കരുണ ശുക്ല പറഞ്ഞു.


വാജ്‌പേയിയുടെ വല്‍സല ശിഷ്യന്‍ രമണ്‍ സിങ്ങിന്റെ ആദ്യ വിശേഷണം ഇതാണ്. രാഷ്ട്രീയ ഗോദയില്‍ കോണ്‍ഗ്രസ് മറുപടി നല്‍കാനൊരുങ്ങുന്നത് അതേ നാണയത്തില്‍ തന്നെ. എ ബി വാജ്‌പേയിയുടെ സഹോദരന്‍ അവധ് ബിഹാരി വാജ്‌പേയിയുടെ മകള്‍ കരുണ ശുക്ല. എ ബി വാജ്‌പേയിയുടെ ഓര്‍മകള്‍ പോലും ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് ആരോപണം.


ബിജെപിയിലായിരിക്കെ 2003 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു വരെ പരിഗണിച്ചിരുന്നു കരുണ ശുക്ലയെ. ബിജെപി ദേശീയ ഉപാധ്യക്ഷയായി. ലോക് സഭാംഗമായി.2009 ല്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. ഇതോടെ ബിജെപിയില്‍ ഒതുക്കപ്പെട്ടു. 2014 മുതല്‍ കോണ്‍ഗ്രസ് പാളയത്തിലാണ് കരുണ ശുക്ല.



Sharing is Caring