വാജ്‌പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി എയിംസ് ആശുപത്രിയിലെത്തിയത് മൂന്നാം തവണ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയെ സന്ദര്‍ശിച്ചു. മൂന്നാം തവണയാണ് മോദി ചികിത്സയില്‍ കഴിയുന്ന വാജ്പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. 15 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട ശേഷമാണ് മോദി മടങ്ങിയത്.


അതേസമയം മോദി എയിംസ് ആശുപത്രിയിലെത്തിയത് നാഷണല്‍ സെന്റര്‍ ഫോര്‍ ഏജിങ്ങിനായുള്ള ശിലാസ്ഥാപനം നടത്താനായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, എമര്‍ജന്‍സി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് വാജ്‌പേയിയെ സന്ദര്‍ശിച്ചത്.93 വയസ്സുള്ള വാജ്പേയിയെ ജൂണ്‍ 11നാണ് വൃക്കരോഗവും, നെഞ്ചുവേദനയും, മൂത്രാശയ അണുബാധയയേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




Sharing is Caring