വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി


വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് മൂന്നംഗ സംഘം ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതില്‍ പൊലീസ് കേസെടുത്തു.സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കേസില്‍ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.മൂന്ന് ദിവസം മുമ്ബ് രാത്രിയിലായിരുന്നു ആക്രമണം എന്നാണ് പരാതി. പ്രതികളെ കുറിച്ച്‌ കൃത്യമായ വിവരം യുവതി പൊലീസിന് നല്‍കിയെന്നാണ് സൂചന. രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.




Sharing is Caring