വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു


കോഴിക്കോട്ട്: ബിജെപി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിലും പ്രതിഷേധിച്ച്‌ വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.


വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുക. പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹനസര്‍വീസ്, വിമാനത്താവളയാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.




Sharing is Caring