വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്


കോഴിക്കോട്: വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ചോളം വയല്‍ ശ്രീജേഷിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.


അതേസമയം കഴിഞ്ഞ ദിവസം വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.


വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.



Sharing is Caring