ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി നെതന്യാഹു


തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ.
2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച്‌ ലെബനന്‍ സൈന്യത്തിന് മാത്രമേ ലിറ്റാനി നദിക്ക് തെക്ക് വശം ആയുധങ്ങള്‍ കൈവശം വക്കാന്‍ അനുവാദമുള്ളൂവെന്ന് നെതന്യാഹൂ ചൂണ്ടിക്കാട്ടി.


ഈ പ്രദേശത്ത് ഹിസ്ബുള്ള നൂറുകണക്കിന് തുരങ്കങ്ങള്‍ കുഴിക്കുകയും ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ഞങ്ങള്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തി, നെതന്യാഹൂ പറഞ്ഞു.




Sharing is Caring