ലഡാക്ക് സംഘര്‍ഷത്തിൽ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി


ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുകിനെ ഇന്നലെ അറസ്റ്റ് ചെയ്തത്.ലഡാക്കില്‍ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനവും തുടരുകയാണ്.


സോനം വാങ്ചുകിൻ്റെ എൻജിഒക്ക് എതിരെ അന്വേഷണ ഏജൻസികളും കൂടുതല്‍ നടപടികള്‍ എടുത്തേക്കും.അതേസമയം, പ്രശ്നപരിഹാരത്തിന് കാർഗില്‍ ഡെമോക്രാറ്റിക് അലയൻസിലെയും അപെക്സ് ബോഡി ലേയിലെയും പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ഇന്ന് ചർച്ചകള്‍ നടത്തും.


ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം ആക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുന്നത്. ദേശസുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്ത്.

പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ളദേശിലെ ജനകീയ പ്രക്ഷോഭത്തിനോടും വാങ്ചുക് ഉപമിച്ചതിന് പിന്നാലെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ സംഘടന സ്ഥിതി ചെയ്തിരുന്ന സ്ഥലവും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു.



Sharing is Caring