റാഞ്ചി രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി


റാഞ്ചി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ പാളം തെറ്റി. ശിവാജി പാലത്തിനു സമീപത്താണ് അപകടം.


അപകടം ചെറുതാണെന്നും ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വ്വേയുടെ പി.ആര്‍.ഒ അനില്‍ സക്‌സേന പറഞ്ഞു. ട്രെയിന്‍ സ്റ്റേഷന് അടുത്തായതു കൊണ്ട് വളരെ വേഗം കുറഞ്ഞാണ് ഓടിയിരുന്നത്. അതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.


ഇതോടെ ഈ മാസം മാത്രം പാളം തെറ്റിയ ട്രെയിനുകളുടെ എണ്ണം നാലായി. നേരത്തെ നടന്ന മൂന്ന് അപകടകങ്ങളില്‍ വലിയ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടായിരുന്നു.



Sharing is Caring