രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി. കാബൂള്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ഡെപ്യൂട്ടി ധനകാര്യ മന്ത്രി കര്‍സായിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മോദി അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, മുന്‍ പ്രസിഡന്റ് എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.














